വർക്കുകളും പ്രോജക്ടുകളും തിരികെ കൈപ്പറ്റേണ്ടതാണ്
2024 മാർച്ച് മാസം വരെ ഈ കോളേജിൽ പഠനം നടത്തിയ മുൻ കാല ഫൈൻ ആർട്സ് വിഭാഗം വിദ്യാർത്ഥികളുടെ ക്ലാസ് വർക്കുകളും പ്രോജക്ടുകളും 2025 മാർച്ച് മാസം 26-നുള്ളിൽ അതാത് വകുപ്പുകളിൽ നിന്നും നേരിട്ട് വന്ന് തിരികെ കൈപ്പറ്റേണ്ടതാണ്. ടി വർക്കുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഡിപ്പാർട്ട്മെൻ്റുകളിൽ സ്ഥലപരിമിതിയുള്ളതിനാൽ വർക്കുകൾ തിരികെ കൈപ്പറ്റാതിരിക്കുന്ന പക്ഷം ഇവ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യുന്നതാണെന്ന വിവരം അറിയിക്കുന്നു.