ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടത്തപ്പെടുന്നതായ മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്ളസ് 2 പരീക്ഷാഫലം വന്നവർക്കു മാത്രമേ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

 

link :-  https://chttps://cap.mgu.ac.in/ugfinearts/ap.mgu.ac.in/ugfinearts/

പ്ളസ് 2 പരീക്ഷാഫലം കാത്തിരിക്കുന്നവർ ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല.

ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ ഓണേഴ്‌സ്‌ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കോളേജ് തലത്തിൽ നടത്തപ്പെടുന്ന നൈപുണി പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കോളേജ് തലത്തിലായിരിക്കും.