BA Honours/BFA Honours പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആർ.എൽ.വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് തൃപ്പൂണിത്തുറ BA/BFA Honours പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.

വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ഫൈൻ ആർട്സ് വിഭാഗത്തിലെ അപ്ലൈഡ് ആർട്ട് , സ്കൾപ്ച്ചർ പെയിൻറിംഗ് എന്നീ പ്രോഗ്രാമുകൾക്കുള്ള അപേക്ഷാ ഫോറം 16.05.24 മുതൽ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

SSLC, പ്ലസ്ടു സർട്ടിഫിക്കേറ്റുകളുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കോപ്പി, സംവരണത്തിന് അർഹരായവർ ജാതി സർട്ടിഫിക്കറ്റ്, ഫീ ആനുകൂല്യത്തിന് അർഹരായവർ വരുമാന സർട്ടിഫിക്കറ്റ് , EWS സംവരണത്തിന് അർഹരായവർ EWS സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷാർഥികൾ 10:30 AM നും 3:30 PM നും ഇടയിലുള്ള അപേക്ഷ വിതരണ സമയത്ത് കോളേജിൽ നേരിട്ടുവന്ന് ഫീ അടച്ച് അപേക്ഷാഫോം കൈപ്പറ്റേണ്ടതാണ്.